Search Topics Here

All the Topics Links to Sponsers

നസ്രിയയുടെ ഹൃദയത്തില്‍ നിവിന്‍ പോളി കയറിപ്പറ്റി | Nazriya Nivin Pauly | Love

നയ്യാണ്ടിയില്‍ താന്‍ അറിയാതെ ഡ്യൂപ്പിനെക്കൊണ്ട് ചൂടന്‍ രംഗങ്ങ്ള്‍ തിരുകിക്കയറ്റിയതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിന്റെ പേരില്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന നടിയാണ് നസ്രിയ നസീം. ഇപ്പോഴിതാ നസ്രിയ ഒരു പുതിയ ബോംബ് പൊട്ടിച്ചിരിക്കുന്നു. യുവനടന്‍ നിവിന്‍ പോളിയുടെ വളരെ അടുത്തയാളാണ് താനെന്നാണ് നസ്രിയയുടെ അഭിപ്രായം. ഒന്നോ രണ്ടോ സിനിമകള്‍ ഒന്നിച്ച് അഭിനയിച്ചതോടെ നിവിന്‍ നസ്രിയയുടെ ഹൃദയത്തില്‍ കയറിപ്പറ്റിയത്രേ. തങ്ങള്‍ ഇപ്പോള്‍ വളരെ ക്‌ളോസ് ആണെന്നാണ് താരം അടുത്തിടെ വിളിച്ചു പറഞ്ഞത്.

അടുത്ത കാലത്ത് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രേമിക്കാന്‍ താന്‍ മറന്നു പോകുമോ എന്ന് താരം പറഞ്ഞതിനെ ഇതുമായി ദയവ് ചെയ്ത് കൂട്ടി വായിക്കാവുന്നതാണ്.നിവിനും നസ്രിയയും തമ്മില്‍ അത്ര ആഴത്തിലുള്ള സൗഹൃദമാണ്. നേരം എന്ന ചിത്രത്തില്‍ കാമുകീ കാമുകന്‍മാരായി അഭിനയിച്ച ഇരുവരും ഓംശാന്തി ഓശാനയിലും നായികാനായകന്‍മാരായി വിലസാന്‍ ഒരുങ്ങുകയാണ്.

ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷത്തെ ആഘോഷത്തിന്റെ ഭാഗമായുള്ള മലയാള സിനിമാക്കാരുടെ പരിപാടിക്കിടയിലും നസ്രിയയുടെ കൂട്ട് നിവിനായിരുന്നു. ദീര്‍ഘകാലത്തെ ഇടപഴകല്‍ ഇവര്‍ക്കിടയില്‍ ചിലപ്പോള്‍ ദൃഡമായ ഒരു സൗഹൃദം രൂപപ്പെടുത്തിയിരിക്കാം. നിവിനുമായി താന്‍ വളരെ അടുപ്പത്തിലാണെന്ന് പറഞ്ഞ നസ്രിയ മീരാനന്ദന്‍, മേഘ്‌നാരാജ്, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരുമായും താന്‍ നല്ല സൗഹൃദത്തിലാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

വിവാഹം കഴിക്കാതേയും ഒരുമിച്ച് ജീവിക്കാം | Living Together | Kerala, India

വിവാഹം കഴിക്കാതേയും ഒരുമിച്ച് ജീവിക്കാമെന്ന് സുപ്രീം കോടതി. വിവാഹം കഴിക്കാതേയും സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുന്നത് പാപമോ കുറ്റമോ അല്ലെന്ന് സുപ്രീം കോടതി. അതോടൊപ്പം വിവാഹം കഴിക്കാതെ ജീവിക്കുന്ന സ്ത്രീക്കും അവരുടെ കുട്ടികള്‍ക്കും സംരക്ഷണം നല്‍കാന്‍ പാര്‍ലമെന്റ് നിയമ നിര്‍മാണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. വിവാഹം കഴിക്കാതെ 18 വര്‍ഷം ഒന്നിച്ച് താമസിച്ച പുരുഷന്‍ തന്നെ വഞ്ചിച്ചെന്നാരോപിച്ച് കര്‍ണാടക സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീകോടതിയുടെ സുപ്രധാന ഉത്തരവ്. മറ്റൊരു സ്ത്രീയുമായി വിവാഹ ബന്ധമുണ്ടായിരുന്ന പങ്കാളി ഉപേക്ഷിക്കുന്നതിന് മുമ്പ്് തന്നെ ഉപദ്രവിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്ന് യുവതി ആരോപിച്ചിരുന്നു. എന്നാല്‍ ഗാര്‍ഹിക പീഡന നിയമപ്രകാരം ഇയാളില്‍ നിന്നും ചിലവിന് പണം ലഭ്യമാക്കാന്‍ ഉത്തരവിടണമെന്ന ഹര്‍ജിക്കാരിയുടെ ആവശ്യം ജസ്റ്റീസ് കെഎസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളി. വിവാഹിതരാകാതെ ഒന്നിച്ച് താമസിക്കുന്നത് സമൂഹത്തില്‍ സ്വീകാര്യമല്ലെങ്കിലും കുറ്റമോ പാപമോ അല്ലെന്നാണ് ജഡ്ജി ഉത്തരവ്. ഒന്നിച്ച് കഴിയുന്നതിന് വിവാഹിതരാകണമെന്നത് വ്യക്തിപരമായ കാര്യമാണെന്നും കോടതി. നിയമപരമായി വിവാഹിതരാവുമ്പോള്‍ ഭാര്യയും ഭര്‍ത്താവും കുട്ടികള്‍ക്കും കുടുംബത്തിനുമുള്ള കടമകള്‍ നിറവേറ്റാന്‍ ബാധ്യസ്ഥരാണെന്നും മറിച്ചുള്ള ബന്ധങ്ങളില്‍ ക്ലേശമനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമായതുകൊണ്ട് അവരെ സംരക്ഷിക്കാന്‍ പാര്‍ലമെന്റ് നിയമ നിര്‍മാണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. നിയമ നിര്‍മാണം വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ വഴിയൊരുക്കരുതെന്നും കോടതി ഓര്‍മപ്പെടുത്തി. പങ്കാളി വിവാഹിതനാണെന്ന് അറിഞ്ഞിട്ടും ഹര്‍ജിക്കാരി ബന്ധം തുടര്‍ന്നത് കൊണ്ട് കേസ് ഗാര്‍ഹിക പീഡന നിയമത്തിന്റെ പരിധിയില്‍ പെടില്ലെന്നും നിയമപ്രകാരം നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം പരിഗണിക്കുന്നത് വിവാഹിതരോട് ചെയ്യുന്ന അനീതിയാകുമെന്നും കോടതി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് യുവതിക്ക് പ്രതിമാസം 18,000 രൂപ ചെലവിന് നല്‍കണമെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചത്

ATM false News | എ ടിഎം | Police | Securtiy | Kerala

മുഴുവന്‍ വായിക്കുക. ഷെയര്‍ ചെയ്യുക
ഇന്നത്തെ കാലത്ത് എ ടിഎം ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്. സാങ്കേതികവിദ്യയുടെ വളര്‍ച്ച മനുഷ്യന് എല്ലാ മേഖലകളിലും സഹായകരമായിരുന്നിട്ടുണ്ട്. കഴിഞ്ഞ പോസ്റ്റിന് ലഭിച്ച ഒരു സുഹൃത്തിന്റെ കമന്റ് ആണ് ഈ പോസ്റ്റ് എഴുതാന്‍ പ്രേരണ നല്‍കിയത്. ഫേസ്ബുക്കിലൂടെയും ഇമെയിലുകളിലൂടെയും വര്‍ഷങ്ങളായി പ്രചരിക്കുന്ന ഒരു വ്യാജ വാര്‍ത്തയെപ്പറ്റി ആണ് ഇവിടെ പറയാന്‍ പോകുന്നത്.

‘ഒരു മോഷ്ടാവ് നമ്മോട് എടി എമ്മില്‍ നിന്ന് പണം എടുത്തു നല്കാന്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ത്തുനില്‍ക്കാന്‍ ശ്രമിക്കരുത്, കാരണം അയാള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് നമുക്ക് അറിയില്ല. അതുകൊണ്ട് എ ടി എംമ്മില്‍ പിന്‍ നമ്പര്‍ കൊടുക്കുമ്പോള്‍ തലതിരിച്ച്‌കൊടുക്കുക. (ഉദാ: നിങ്ങളുടെ പിന്‍ നമ്പര്‍ 1234 ആണെങ്കില്‍ 4321 എന്ന് കൊടുക്കുക). അപ്പോള്‍ മെഷീനില്‍ നിന്ന് പണം വരുമെങ്കിലും അത് പകുതി വന്ന് നില്‍ക്കും മാത്രമല്ല മെഷീന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചുകൊള്ളും. എല്ലാ എ ടി എമ്മിലും ഈ സംവിധാനം ഉണ്ട്. പക്ഷെ എല്ലാവര്ക്കും ഇത് അറിയില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് ഇത് പ്രധാനമായി തോന്നുന്നുണ്ടെങ്കില്‍ ദയവായി ഷെയര്‍ ചെയ്യുക.’

ഇതാണ് വര്‍ഷങ്ങളായി പ്രചരിക്കുന്ന ആ വ്യാജ വാര്‍ത്ത!. ഇതിനെപ്പറ്റി അന്വേഷിച്ചാല്‍ നമുക്ക് കണ്ടെത്താന്‍ കഴിയുന്ന കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു.

1994 ല്‍ ഐക്യനാടുകളിലെ ചിക്കാഗോയില്‍ താമസിച്ചിരുന്ന ജോസഫ് സിങ്ങര്‍ എന്ന ഒരാള്‍ എ ടി എം പിന്‍ തലതിരിച്ച് ടൈപ്പ് ചെയ്താല്‍ രഹസ്യമായി പോലീസിന് വിവരം കൊടുക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചിരുന്നു. പക്ഷെ അന്ന് യു എസിലെ ബാങ്കുകള്‍ ഒന്നും തന്നെ ആ സാങ്കേതികവിദ്യ സ്വീകരിക്കാന്‍ തയ്യാറായില്ല. പിന്നീട് അതിനെപ്പറ്റി ധാരാളം വാദപ്രതിവാദങ്ങള്‍ നടന്നു. ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന പിന്‍ നമ്പര്‍ ഒരു പാലിണ്ട്രോം (നേരെ വായിച്ചാലും തിരിച്ച് വായിച്ചാലും ഒരേപോലെ ഉള്ള സംഖ്യ. ഉദാ: 1221, 8888) ആയാല്‍ എന്തുചെയ്യും എന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു. ജോസഫ് സിങ്ങര്‍ പിന്നീട് എ ടി എമ്മുമായി ബന്ധപ്പെട്ട് ധാരാളം കണ്ടെത്തലുകള്‍ക്ക് പേറ്റന്റ് കൈവശമാക്കി. എങ്കിലും ഇതുവരെ ഈ കണ്ടെത്തല്‍ ഒരു എ ടി എം മെഷീനിലും പ്രാവര്‍ത്തികമാക്കിയിട്ടില്ല. അഥവാ ഇത്തരം ഒരു സാങ്കേതികവിദ്യ ഉണ്ടെങ്കില്‍ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് അതിനെപ്പറ്റി മാര്‍ഗനിര്‍ദേശം നല്‍കേണ്ടതാണ്. ഇതുവരെ ഒരു ബാങ്കില്‍നിന്നും അങ്ങനെ ഒരു വിവരവും ആര്‍ക്കും ലഭിച്ചിട്ടുമില്ല. മാത്രമല്ല ഈമെയിലില്‍ പറയുന്നത് എല്ലാ എ ടി എം മെഷീനുകളിലും ഇത് ഉണ്ട് എന്നാണ്. അഥവാ ഉണ്ടെങ്കില്‍ തന്നെ പണം വന്ന് പകുതി വഴിക്ക് നില്‍ക്കുമ്പോള്‍ തന്നെ മോഷ്ടാവിന് കാര്യം പിടികിട്ടില്ലേ ?

അതുകൊണ്ട് ഇങ്ങനെ ഒരു സാങ്കേതികവിദ്യ ഉണ്ടെങ്കിലും അത് ഇപ്പോള്‍ എവിടെയും ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ എ ടി എം പിന്‍ തലതിരിച്ചു ടൈപ്പ് ചെയ്താല്‍ ആരും വരുകയും ഇല്ല. ‘പിന്‍ തെറ്റാണ്’ എന്ന സന്ദേശം മാത്രമേ ലഭിക്കുകയുള്ളൂ. അഥവാ ബാങ്കുകള്‍ ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ തീരുമാനിച്ചാലും ആദ്യം അവര്‍ അത് ഉപഭോക്താക്കളെ ബോധ്യപ്പെടുത്തിയ ശേഷമേ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരൂ.

അതുകൊണ്ട് ദയവായി ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകാതിരിക്കുക. ഈ വിവരം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യുക.