ഇന്നത്തെ കാലത്ത് എ ടിഎം ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്. സാങ്കേതികവിദ്യയുടെ വളര്‍ച്ച മനുഷ്യന് എല്ലാ മേഖലകളിലും സഹായകരമായിരുന്നിട്ടുണ്ട്. കഴിഞ്ഞ പോസ്റ്റിന് ലഭിച്ച ഒരു സുഹൃത്തിന്റെ കമന്റ് ആണ് ഈ പോസ്റ്റ് എഴുതാന്‍ പ്രേരണ നല്‍കിയത്. ഫേസ്ബുക്കിലൂടെയും ഇമെയിലുകളിലൂടെയും വര്‍ഷങ്ങളായി പ്രചരിക്കുന്ന ഒരു വ്യാജ വാര്‍ത്തയെപ്പറ്റി ആണ് ഇവിടെ പറയാന്‍ പോകുന്നത്.
‘ഒരു മോഷ്ടാവ് നമ്മോട് എടി എമ്മില്‍ നിന്ന് പണം എടുത്തു നല്കാന്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ത്തുനില്‍ക്കാന്‍ ശ്രമിക്കരുത്, കാരണം അയാള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് നമുക്ക് അറിയില്ല. അതുകൊണ്ട് എ ടി എംമ്മില്‍ പിന്‍ നമ്പര്‍ കൊടുക്കുമ്പോള്‍ തലതിരിച്ച്‌കൊടുക്കുക. (ഉദാ: നിങ്ങളുടെ പിന്‍ നമ്പര്‍ 1234 ആണെങ്കില്‍ 4321 എന്ന് കൊടുക്കുക). അപ്പോള്‍ മെഷീനില്‍ നിന്ന് പണം വരുമെങ്കിലും അത് പകുതി വന്ന് നില്‍ക്കും മാത്രമല്ല മെഷീന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചുകൊള്ളും. എല്ലാ എ ടി എമ്മിലും ഈ സംവിധാനം ഉണ്ട്. പക്ഷെ എല്ലാവര്ക്കും ഇത് അറിയില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് ഇത് പ്രധാനമായി തോന്നുന്നുണ്ടെങ്കില്‍ ദയവായി ഷെയര്‍ ചെയ്യുക.’
ഇതാണ് വര്‍ഷങ്ങളായി പ്രചരിക്കുന്ന ആ വ്യാജ വാര്‍ത്ത!. ഇതിനെപ്പറ്റി അന്വേഷിച്ചാല്‍ നമുക്ക് കണ്ടെത്താന്‍ കഴിയുന്ന കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു.
1994 ല്‍ ഐക്യനാടുകളിലെ ചിക്കാഗോയില്‍ താമസിച്ചിരുന്ന ജോസഫ് സിങ്ങര്‍ എന്ന ഒരാള്‍ എ ടി എം പിന്‍ തലതിരിച്ച് ടൈപ്പ് ചെയ്താല്‍ രഹസ്യമായി പോലീസിന് വിവരം കൊടുക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചിരുന്നു. പക്ഷെ അന്ന് യു എസിലെ ബാങ്കുകള്‍ ഒന്നും തന്നെ ആ സാങ്കേതികവിദ്യ സ്വീകരിക്കാന്‍ തയ്യാറായില്ല. പിന്നീട് അതിനെപ്പറ്റി ധാരാളം വാദപ്രതിവാദങ്ങള്‍ നടന്നു. ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന പിന്‍ നമ്പര്‍ ഒരു പാലിണ്ട്രോം (നേരെ വായിച്ചാലും തിരിച്ച് വായിച്ചാലും ഒരേപോലെ ഉള്ള സംഖ്യ. ഉദാ: 1221, 8888) ആയാല്‍ എന്തുചെയ്യും എന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു. ജോസഫ് സിങ്ങര്‍ പിന്നീട് എ ടി എമ്മുമായി ബന്ധപ്പെട്ട് ധാരാളം കണ്ടെത്തലുകള്‍ക്ക് പേറ്റന്റ് കൈവശമാക്കി. എങ്കിലും ഇതുവരെ ഈ കണ്ടെത്തല്‍ ഒരു എ ടി എം മെഷീനിലും പ്രാവര്ത്തികമാക്കിയിട്ടില ്ല. അഥവാ ഇത്തരം ഒരു സാങ്കേതികവിദ്യ ഉണ്ടെങ്കില്‍ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് അതിനെപ്പറ്റി മാര്‍ഗനിര്‍ദേശം നല്‍കേണ്ടതാണ്. ഇതുവരെ ഒരു ബാങ്കില്‍നിന്നും അങ്ങനെ ഒരു വിവരവും ആര്‍ക്കും ലഭിച്ചിട്ടുമില്ല. മാത്രമല്ല ഈമെയിലില്‍ പറയുന്നത് എല്ലാ എ ടി എം മെഷീനുകളിലും ഇത് ഉണ്ട് എന്നാണ്. അഥവാ ഉണ്ടെങ്കില്‍ തന്നെ പണം വന്ന് പകുതി വഴിക്ക് നില്‍ക്കുമ്പോള്‍ തന്നെ മോഷ്ടാവിന് കാര്യം പിടികിട്ടില്ലേ ?
അതുകൊണ്ട് ഇങ്ങനെ ഒരു സാങ്കേതികവിദ്യ ഉണ്ടെങ്കിലും അത് ഇപ്പോള്‍ എവിടെയും ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ എ ടി എം പിന്‍ തലതിരിച്ചു ടൈപ്പ് ചെയ്താല്‍ ആരും വരുകയും ഇല്ല. ‘പിന്‍ തെറ്റാണ്’ എന്ന സന്ദേശം മാത്രമേ ലഭിക്കുകയുള്ളൂ. അഥവാ ബാങ്കുകള്‍ ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ തീരുമാനിച്ചാലും ആദ്യം അവര്‍ അത് ഉപഭോക്താക്കളെ ബോധ്യപ്പെടുത്തിയ ശേഷമേ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരൂ.
അതുകൊണ്ട് ദയവായി ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകാതിരിക്കുക. ഈ വിവരം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യുക.
‘ഒരു മോഷ്ടാവ് നമ്മോട് എടി എമ്മില്‍ നിന്ന് പണം എടുത്തു നല്കാന്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ത്തുനില്‍ക്കാന്‍ ശ്രമിക്കരുത്, കാരണം അയാള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് നമുക്ക് അറിയില്ല. അതുകൊണ്ട് എ ടി എംമ്മില്‍ പിന്‍ നമ്പര്‍ കൊടുക്കുമ്പോള്‍ തലതിരിച്ച്‌കൊടുക്കുക. (ഉദാ: നിങ്ങളുടെ പിന്‍ നമ്പര്‍ 1234 ആണെങ്കില്‍ 4321 എന്ന് കൊടുക്കുക). അപ്പോള്‍ മെഷീനില്‍ നിന്ന് പണം വരുമെങ്കിലും അത് പകുതി വന്ന് നില്‍ക്കും മാത്രമല്ല മെഷീന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചുകൊള്ളും. എല്ലാ എ ടി എമ്മിലും ഈ സംവിധാനം ഉണ്ട്. പക്ഷെ എല്ലാവര്ക്കും ഇത് അറിയില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് ഇത് പ്രധാനമായി തോന്നുന്നുണ്ടെങ്കില്‍ ദയവായി ഷെയര്‍ ചെയ്യുക.’
ഇതാണ് വര്‍ഷങ്ങളായി പ്രചരിക്കുന്ന ആ വ്യാജ വാര്‍ത്ത!. ഇതിനെപ്പറ്റി അന്വേഷിച്ചാല്‍ നമുക്ക് കണ്ടെത്താന്‍ കഴിയുന്ന കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു.
1994 ല്‍ ഐക്യനാടുകളിലെ ചിക്കാഗോയില്‍ താമസിച്ചിരുന്ന ജോസഫ് സിങ്ങര്‍ എന്ന ഒരാള്‍ എ ടി എം പിന്‍ തലതിരിച്ച് ടൈപ്പ് ചെയ്താല്‍ രഹസ്യമായി പോലീസിന് വിവരം കൊടുക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചിരുന്നു. പക്ഷെ അന്ന് യു എസിലെ ബാങ്കുകള്‍ ഒന്നും തന്നെ ആ സാങ്കേതികവിദ്യ സ്വീകരിക്കാന്‍ തയ്യാറായില്ല. പിന്നീട് അതിനെപ്പറ്റി ധാരാളം വാദപ്രതിവാദങ്ങള്‍ നടന്നു. ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന പിന്‍ നമ്പര്‍ ഒരു പാലിണ്ട്രോം (നേരെ വായിച്ചാലും തിരിച്ച് വായിച്ചാലും ഒരേപോലെ ഉള്ള സംഖ്യ. ഉദാ: 1221, 8888) ആയാല്‍ എന്തുചെയ്യും എന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു. ജോസഫ് സിങ്ങര്‍ പിന്നീട് എ ടി എമ്മുമായി ബന്ധപ്പെട്ട് ധാരാളം കണ്ടെത്തലുകള്‍ക്ക് പേറ്റന്റ് കൈവശമാക്കി. എങ്കിലും ഇതുവരെ ഈ കണ്ടെത്തല്‍ ഒരു എ ടി എം മെഷീനിലും പ്രാവര്ത്തികമാക്കിയിട്ടില
അതുകൊണ്ട് ഇങ്ങനെ ഒരു സാങ്കേതികവിദ്യ ഉണ്ടെങ്കിലും അത് ഇപ്പോള്‍ എവിടെയും ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ എ ടി എം പിന്‍ തലതിരിച്ചു ടൈപ്പ് ചെയ്താല്‍ ആരും വരുകയും ഇല്ല. ‘പിന്‍ തെറ്റാണ്’ എന്ന സന്ദേശം മാത്രമേ ലഭിക്കുകയുള്ളൂ. അഥവാ ബാങ്കുകള്‍ ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ തീരുമാനിച്ചാലും ആദ്യം അവര്‍ അത് ഉപഭോക്താക്കളെ ബോധ്യപ്പെടുത്തിയ ശേഷമേ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരൂ.
അതുകൊണ്ട് ദയവായി ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകാതിരിക്കുക. ഈ വിവരം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യുക.
No comments:
Post a Comment